Aashiq-Abu-and-Rima-Kallingal-marriage-november

കൊച്ചി: നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ സംവിധായകന്‍ ആഷിഖ് അബുവും നടി റിമ കല്ലിങ്കലും കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് വിവാഹിതരാകുന്നു.ആഘോഷങ്ങളില്ല, ആര്‍ഭാടങ്ങള്‍ ഒട്ടുമില്ല. എറണാകുളം കാക്കനാട് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് രജിസ്‌ട്രേഷന്‍ മാത്രം. അനുഗ്രഹിക്കാന്‍ മാതാപിതാക്കളും ഉറ്റ മിത്രങ്ങളും മാത്രവും. ബന്ധുക്കളേയും, സഹപ്രവര്‍ത്തകരെയും, സുഹൃത്തുക്കളേയും, മാധ്യമപ്രവര്‍ത്തകരേയും ക്ഷണിച്ച് വിരുന്ന് നല്‍കേണ്ട നാട്ടുനടപ്പുണ്ടെങ്കിലും തല്‍കാലം അതെല്ലാം ഒഴിവാക്കുകയാണെന്ന് റിമയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഇരുവരും ചേര്‍ന്നിട്ട പോസ്റ്റില്‍ പറയുന്നു.

Rima Kallingal-MARRIAGE-INVITATION-facebook-page

ഈ ആര്‍ഭാടത്തിന് വേണ്ടിവരുമായിരുന്ന ചിലവ് എറണാകുളം സര്‍ക്കാര്‍ ആശുപത്രിയിലെ സാധാരണക്കാരായ അര്‍ബുദ രോഗികളുടെ ചികിത്സയ്ക്കുവേണ്ടി നല്‍കാനാണ് റിമയുടെയും ആഷിഖിന്റെയും തീരുമാനം.മമ്മൂട്ടി നായകനായ ഡാഡി കൂളിലൂടെയാണ് ആഷിഖ് സംവിധാന രംഗത്ത് അരങ്ങേറുന്നത്. ആഷിഖിന്റെ മൂന്നാമത്തെ ചിത്രമായ 22 ഫീമെയില്‍ കോട്ടയത്തില്‍ റിമയായിരുന്നു നായിക. പ്രണയം തുടങ്ങിയതും ഈ സിനിമയുടെ സെറ്റില്‍ വച്ചുതന്നെ. ശ്യാമപ്രസാദിന്റെ ഋതുവിലൂടെയാണ് റിമ അരങ്ങേറ്റം കുറിച്ചത്.