ബാംഗളൂർ: പി.ഡി.പി നേതാവ് അബ്ദുൾ നാസർ മഅ്ദനിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ബാംഗളൂരിലെ അഗർവാൾ ആശുപത്രിയിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.മഅ്ദനിയുടെ ഇടതുകണ്ണിന്റെ സ്ഥിതി വളരെ മോശമാണെന്ന് ഒക്ടോബർ 17ന് അഗർവാൾ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു.

പരിശോധന റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നാണ് ഉടൻ അദ്ദേഹത്തിന് ചികിത്സ ലഭ്യമാക്കാൻ കർണാടക സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചത്. ആശുപത്രിയിൽ അദ്ദേഹത്തിനൊപ്പം നിൽക്കാൻ ഭാര്യയ്ക്കും കോടതി അനുമതി നൽകി. ബാംഗളൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മഅ്ദനിയെ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.