ഇടുക്കി: എം.എം.മണിയെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് മണിയെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിയായ കെ കെ ജയചന്ദ്രനാണ് സെക്രട്ടറി സ്ഥാനത്തേക്ക് മണിയുടെ പേര് നിര്‍ദേശിച്ചത്.മണക്കാട് നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിലാണ് മണിയെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്.

ടി.പി. ചന്ദ്രശേഖരന്‍ വധത്തിനുശഷം പ്രതിയോഗികളെ മുമ്പും പാര്‍ട്ടി കൊലപ്പെടുത്തിയിട്ടുണ്ടെന്ന മണിയുടെ വിവാദ പ്രസഗംമാണ് സെക്രട്ടറി സ്ഥാനം നഷ്ടമാക്കിയത്. 2011 മെയ് 25ന് മണക്കാട് വെച്ചായിരുന്നു മണിയുടെ വിവാദ പ്രസംഗം. ഇതേതുടര്‍ന്ന് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നാല് കേസുകള്‍ മണിക്കെതിരെ രജിസ്റ്റെര്‍ ചെയ്തു. അഞ്ചേരി ബേബി വധക്കേസില്‍ മണിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
41 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യം ലഭിച്ചെങ്കിലും ഇടുക്കിയില്‍ മണിക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഒടുവില്‍ കഴിഞ്ഞ ആഗസ്റ്റ് 21നാണ് മണി ഇടുക്കിയിലെത്തിയത്.