ന്യൂഡൽഹി:തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സോഷ്യല്‍ മീഡിയക്കും ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളുടെ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. സോഷ്യല്‍ മീഡിയ വഴിയുളള പ്രചരണവും തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്താനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.

തിരഞ്ഞെടുപ്പുകളിൽ സോഷ്യല്‍ മീഡിയകൾ ശക്തമായ സ്വാധീനം ചെലുത്തുന്നു എന്നതിനാലാണ് ഇത്തരമൊരു നീക്കത്തിലേക്ക് കമ്മിഷൻ എത്തിച്ചേർന്നത്. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകുന്ന സത്യവാങ്മൂലത്തിൽ,​ എതെല്ലാം സോഷ്യൽ മീഡിയയിലാണ് അക്കൗണ്ട് ഉള്ളതെന്ന് വിശദമാക്കേണ്ടി വരും. ഇനി വ്യക്തിപരമായ വിവരങ്ങള്‍ നല്‍കുന്ന സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകളും സമര്‍പ്പിക്കണം.രാഷ്ട്രീയ പാര്‍ട്ടികളോടും തങ്ങളുടെ സോഷ്യല്‍ മാധ്യമങ്ങളുടെ വിവരങ്ങള്‍ നല്‍കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.