ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ എന്‍ഐഎ സംഘത്തെ ഇറ്റലിയിലേക്ക് അയക്കാനുള്ള തീരുമാനം മാറ്റിവെച്ചു.നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. കടല്‍ക്കൊല കേസില്‍ സാക്ഷികളായ നാലു നാവികരെ ചോദ്യം ചെയ്യാനായി വിട്ടുതരില്ലെന്ന ഇറ്റലിയുടെ ഉറച്ച നിലപാടിനു മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. നാവികരെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ സംഘത്തെ ഇറ്റലിയിലേക്ക് അയക്കാനായിരുന്നു തീരുമാനം. ഈ തീരുമാനമാണ് നിയമ മന്ത്രാലയത്തി സാക്ഷികളെ ചോദ്യം ചെയ്യാന്‍ ഇറ്റാലിയന്‍ കോടതിയുടെ സഹായം തേടും. ചോദ്യാവലി അയച്ചും വിഡീയോ കോണ്‍ഫറന്‍സിംഗിലൂടേയും മൊഴികളെടുക്കാന്‍ ശ്രമിക്കും.ന്‍രെയും അറ്റോണി ജനറലിന്റെയും നിയമോപദേശത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം മാറ്റിവെച്ചത്.

രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധം വഷളാവാതിരിക്കാന്‍ ബദല്‍ മാര്‍ഗം തേടണമെന്നാണ് നിയമ മന്ത്രാലയം നിര്‍ദേശിച്ചത്.കേസിലെ പ്രതികളെ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിഞ്ഞെങ്കിലും സാക്ഷികളെ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. എന്റിക ലെക്‌സി കപ്പലില്‍ നാവികര്‍ക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് ഇവര്‍. സാക്ഷികളെ ഇന്ത്യയ്ക്ക് കൈമാറുന്നത് ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നമുണ്ടാക്കുമെന്നാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ പറയുന്നത്.കേസില്‍ നിര്‍ണായകമായ സാക്ഷിമൊഴി ലഭിക്കാതിരുന്നതിനാല്‍ ആറു മാസമായി അന്വേഷണം വഴിമുട്ടിയ നിലയിലായിരുന്നു. സാക്ഷിമൊഴി ഇല്ലാത്തതിനാല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനും എന്‍ഐഎയ്ക്ക് കഴിഞ്ഞില്ല. നാവികരെ വിട്ടുനല്‍കില്ലെന്ന ഇറ്റലിയുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കത്തിനിടെയാണ് പുതിയ നിര്‍ദ്ദേശം നിയമ മന്ത്രാലയം മുന്നോട്ടുവെച്ചത്. വീണ്ടും കോടതി നടപടികളിലേക്ക് കടക്കുന്നതിനോട് നിയമ മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും യോജിപ്പില്ല.കേസിലെ പ്രതികളായ നാവികര്‍ ഡല്‍ഹിയില്‍ ഇറ്റാലിയന്‍ എംബസിയിലുണ്ട്.