ശ്രീനഗര്‍: ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശത്ത് പതിനാറിടങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സേന ആക്രമണം നടത്തി. വ്യാഴാഴ്ച രാത്രിയാണ് ആര്‍നിയ, രാംഗഢ് മേഖലകളില്‍ ശക്തമായ വെടിവെപ്പുണ്ടായത്. രാത്രിമുഴുവന്‍ വെടിവെപ്പ് തുടര്‍ന്നതായാണ് വിവരം. ആക്രമണം ശക്തമായതോടെ ഇന്ത്യന്‍ സേന തിരിച്ചടിച്ചു. അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിച്ചെങ്കിലും പാക് സേന ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം പാക് സേന നടത്തിയ വെടിവെപ്പില്‍ ഒരു ബിഎസ് എഫ് ജവന്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.