കൊച്ചി: ദേശീയപാതയുടെ വീതി നൂറ് മീറ്റര്‍ വേണമെന്ന് ഹൈക്കോടതി. മുപ്പത് മീറ്റര്‍ വീതി രാഷ്ട്രീയ കളിയാണ്. സര്‍ക്കാരിന് വികസനത്തില്‍ താത്പര്യമില്ലെന്നും കോടതി നിരീക്ഷിച്ചു.സംസ്ഥാനത്തെ ദേശീയപാതകളുടെ വീതി 45 മീറ്ററാക്കാന്‍ ഒക്ടോബര്‍ 22ന് ചേര്‍ന്ന കളക്ടര്‍മാരുടെ യോഗത്തില്‍ ധാരണയായിരുന്നു. ഇത് സംബന്ധിച്ച് പൊതുധാരണ ആയതായി ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ അറിയിച്ചിരുന്നു.

കേരളത്തിലെ ദേശീയപാതാ വികസനം സംബന്ധിച്ച് നേരത്തെ തന്നെ തര്‍ക്കം നിലനിന്നിരുന്നു. ദേശീയപാതയ്ക്ക് 60 മീറ്റര്‍ വീതി വേണമെന്നാണ് നാഷണല്‍ ഹൈവേ അതോറിറ്റി നിര്‍ദ്ദേശിച്ചിരുന്നത്.കേരളത്തിലെ ദേശീയ പാത വികസനത്തിന്റെ ഭാഗമായി റോഡിന്റെ വീതി സംബന്ധിച്ച അന്തിമ കേന്ദ്രനിര്‍ദ്ദേശം നേരത്തെ തയ്യാറായിരുന്നു. എന്നാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും എംപിമാരുടെ യോഗത്തില്‍ വ്യക്തമാക്കുമെന്നും കേന്ദ്ര റോഡ് ഉപരിതല ഗതാഗതമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് പറഞ്ഞിരുന്നു.