കൊച്ചി: സലിംരാജിന്റെ ഭൂമി തട്ടിപ്പിലെ വിജിലന്‍സ് അന്വേഷണം വൈകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി. ജൂലൈയില്‍ ആരംഭിച്ച അന്വേഷണം വൈകുന്നത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു.രണ്ട് മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജ്സ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെ ബെഞ്ച് ഉത്തരവിട്ടു.പത്ത് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹെക്കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി.ആറ് മാസത്തെ സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി.

വിജിലന്‍സ് റിപ്പോര്‍ട്ട് കേസിലെ സിബിഐ അന്വേഷണത്തിന് സഹായകമാകുമെന്ന പരാമര്‍ശവും ഇന്ന് കോടതി നടത്തി.ഭൂമി തട്ടിപ്പുകേസില്‍ സലിംരാജിനെതിരായ പരാമര്‍ശം അര്‍ത്ഥവത്തെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തട്ടിപ്പിന് ഇരയായ കടകംപള്ളി സ്വദേശികളെ വിഎസ് അച്യുതാനന്ദന്‍ നാളെ സന്ദര്‍ശിക്കും.ഇന്നലെ കേസില്‍ വാദം കേള്‍ക്കവേ സലിം രാജിന്റെ സാമ്പത്തിക സ്രോതസെന്താണെന്ന് കോടതി ആരാഞ്ഞിരുന്നു.