കൊച്ചി: സോളാർ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് രണ്ടു കേസുകളിൽ കൂടി സരിത എസ്.നായർക്ക് ഹൈക്കോടിതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളാണിത്.ജാമ്യത്തുകയായി അഞ്ചു ലക്ഷം രൂപ കെട്ടിവയ്ക്കണം,​ അടുത്ത രണ്ടു ബന്ധുക്കളുടെ ആൾ ജാമ്യം നൽകണം,​ പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം,​ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്പോൾ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളോട് കൂടിയാണ് ജാമ്യം അനുവദിച്ചിരുക്കുന്നത്. അധികാര കേന്ദ്രങ്ങളിൽ സ്വാധീനമുള്ള സത്രീയാണ് സരിത എന്ന സുപ്രധാന പരാമർശവും ജാമ്യം നൽകിക്കൊണ്ട് കോടതി നടത്തി.അതേസമയം മറ്റ് കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ സരിതക്ക് ജയില്‍ മോചിതയാകാന്‍ സാധിക്കില്ല