കൊച്ചി : മുഖ്യമന്ത്രിക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ചില സംഘടനകള്‍ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചതിനാല്‍ കോഴിക്കോട്, കണ്ണൂര്‍, എം.ജി, കാലിക്കറ്റ്, കാലടി സര്‍വ്വകലാശാലകളുടെ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.