തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു.
രാവിലെ 10.15-നാണ് വിഎസ് മെഡിക്കല്‍ കോളജിലെത്തിയത്.മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തെ ന്യായീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജനാധിപത്യരീതിയിലുള്ള സമരമാണ് എല്‍ഡിഎഫ് ലക്ഷ്യമിട്ടത്. ആക്രമണം ഇടതുമുന്നണിയുടെ നയമല്ലെന്നും വി.എസ്. പറഞ്ഞിരുന്നു.മുഖ്യമന്ത്രിയെ കണ്ടശേഷം പുറത്തിറങ്ങിയ വിഎസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.