പത്തനംതിട്ട: സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ ശ്രീധരന്‍ നായര്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് പ്രതിപക്ഷനേതാവ് വി എസ് അച്യൂതാനന്ദന് നല്‍കാന്‍ കോടതി അനുമതി നല്‍കി.വിധിപ്പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് കോടതിയെ സമീപിച്ചിരുന്നു. കോന്നിയിലെ ക്വാറി ഉടമയായ ശ്രീധരന്‍ നായര്‍ മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് വി എസിന് നല്‍കാമെന്ന് പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പറഞ്ഞത്. മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ട് ഒക്ടോബര്‍ 22നാണ് പത്തനംതിട്ടയിലെ അഭിഭാഷകന്‍ മുഖേന വി എസ് കോടതിയെ സമീപിച്ചത്.