കിങ്സ്റ്റണ്‍: ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ഫുട്ബോളില്‍ ജയത്തോടെ ചെല്‍സി രണ്ടാം സ്ഥാനത്തെത്തി. മുന്‍ ചാമ്പ്യന്മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് ചെല്‍സി തോല്‍പ്പിച്ചത്.സ്വന്തം മൈതാനത്ത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ ജയം. 90ാം മിനിറ്റില്‍ ടോറസ്സ് നേടിയ ഗോളാണ് ജയമൊരുക്കിയത്. 33ാം മിനിറ്റില്‍ ഷെര്‍ളെ ചെല്‍സിയെ മുന്നിലെത്തിച്ചെങ്കിലും 49ാം മിനിറ്റില്‍ അഗ്വേറോ സിറ്റിയെ ഒപ്പമെത്തിച്ചിരുന്നു.

22 പോയിന്‍റുള്ള ആഴ്സണലിന്‍റെ പിറകിലാണ് 20 പോയിന്‍റുള്ള ചെല്‍സിയുടെ സ്ഥാനം. മറ്റൊരു മത്സരത്തില്‍ ടോട്ടനം ഏകപക്ഷീയമായ ഒരു ഗോണിന് ഹള്ളിനെ തോല്‍പ്പിച്ചു. 19 പോയിന്‍റുള്ള ടോട്ടനം നാലാം സ്ഥാനത്താണ്. 80ാം മിനിറ്റില്‍ സൊള്‍‍ഡാഡോയാണ് വിജയഗോള്‍ നേടിയത്.