ദുബായ്: ആഡംബര ഉത്പന്നങ്ങളുടെ പ്രദര്‍ശനമായ റോയല്‍ ഇന്ത്യ ലക്ഷ്വറി ഷോ ദുബായില്‍ ആരംഭിച്ചു.ഇന്ത്യന്‍ ആഡംബര ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന പ്രദര്‍ശനമാണു റോയല്‍ ഇന്ത്യ ലക്ഷ്വറി ഷോ. ഇന്ത്യയില്‍നിന്നുള്ള പ്രധാനപ്പെട്ട ലക്ഷ്വറി കമ്പനികളാണ് മേളയിലുള്ളത്. വിവിധ ആഭരണങ്ങളും വസ്ത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. ജുമേറ ബീച്ച് ഹോട്ടലില്‍ മൂന്നു ദിവസങ്ങളിലായാണു മേള.

ആഡംബര ഹോട്ടലുകളും വിവിധ ടൂറിസം ഡിപ്പാര്‍ട്ട്മെന്റുകളും മേളയ്ക്ക് എത്തിയിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ മഹാരാജാസ് എക്സ്പ്രസും ഇവിടെയുണ്ട്. ഇന്ത്യന്‍ ആഢംബര ഉത്പന്നങ്ങളെ യുഎഇയ്ക്ക് പരിചയപ്പെടുത്തുക എന്നതാണ് പ്രദര്‍ശനംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു. വരും വര്‍ഷങ്ങളിലും പ്രദര്‍ശനം നടത്താനാണു തീരുമാനം.