കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞയാളെ തിരിച്ചറിഞ്ഞതായി പോലീസ്.ഡിവൈഎഫ്‌ഐ ശ്രീകണ്ഠാപുരം ബ്ലോക്ക് ട്രഷറര്‍ രാജേഷാണ് കല്ലെറിഞ്ഞതെന്ന് പോലീസ് അറിയിച്ചു.രാജേഷ് ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറ് ഉണ്ടായ ടൗണ്‍ പോലീസ് സ്റ്റേഷന് സമീപം ഉണ്ടായിരുന്ന അമ്പതോളം പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ധര്‍മ്മടം എംഎല്‍എ കെ.കെ നാരായണന്‍, പയ്യന്നൂര്‍ എംഎല്‍എ സി. കൃഷ്ണന്‍ എന്നിവരെയും പോലീസ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ എംഎല്‍എമാരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല.