fahad-fasil-andrea-jeremiah-love-affair

തനിക്ക് ഭയങ്കര ഇഷ്ടം തോന്നിയ പെണ്‍കുട്ടിയാണ് ആന്‍ഡ്രിയയെന്ന് ഫഹദ് ഫാസില്‍. ആന്‍ഡ്രിയയോട് എനിക്ക് പ്രണയം തോന്നിയിരുന്നു. ഒരുപേക്ഷ, എന്റെ ശ്രദ്ധക്കുറവാകാം അത് വര്‍ക്കൗട്ടായില്ല. ഞങ്ങളത് ബ്രേക്ക് അപ് ചെയ്തു.ഐ റെസ്‌പെക്ടഡ് ഹെര്‍ എ ലോട്ട്. ആ പ്രണയം വര്‍ക്കൗട്ടാവാതെ പോയതില്‍ തനിക്ക് വിഷമമുണ്ട്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഇനി എനിക്കൊരു പ്രണയത്തിന് സമയം വേണം. പ്രണയിക്കുക എന്നു പറഞ്ഞാല്‍ ബലാത്സംഗം ചെയ്യുക എന്നല്ലേല്ലാ? ഒരാള്‍ പോയാല്‍ പോട്ടെ, വേറൊരാളെ പിടിക്കാം എന്നു വിചാരിക്കാന്‍. ഞാന്‍ പ്രണയിക്കാന്‍ തയ്യാറായി കണ്ണു തുറന്നു നിന്നേപ്പാള്‍ മുന്നില്‍ വന്ന ആളാണ് ആന്‍ഡ്രിയ. ഇനി ഞാനങ്ങെന കണ്ണുതുറന്നുനില്‍ക്കാന്‍ തയ്യാറാകുമോ, നിന്നാല്‍ തന്നെ ആരെങ്കിലും മുന്നിലെത്തുമോ എന്നൊന്നും പറയാന്‍ പറ്റില്ല. ആ പ്രണയം യാഥാര്‍ത്ഥ്യമായില്ലെങ്കിലും ഞാന്‍ ജീവിതത്തില്‍ ഓര്‍ക്കാനിഷ്ടെപ്പടുന്ന നിമിഷങ്ങളാണ് അതൊക്കെ. അതില്‍ ഒരു തെറ്റും തോന്നിയിട്ടില്ല. ഞാന്‍ എനിക്കിഷ്ടെപ്പട്ട പെണ്‍കുട്ടിയെ പ്രണയിച്ചിട്ടേയുള്ളൂ. അല്ലാതെ കല്യാണം കഴിച്ചേശഷം ഉപേക്ഷിച്ച് പോയിട്ടൊന്നുമില്ല. ആത്മാര്‍ഥമായിരുന്നു ആ പ്രണയമെന്ന് ഫഹദ് ആണയിടുന്നു.