മുംബൈ: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.വിരമിക്കലിന് ശേഷമാണെങ്കില്‍ പോലും രാഷ്ട്രീയത്തില്‍ ഇറങ്ങാനോ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ ഉദ്ദേശിക്കുന്നില്ല. സച്ചിന്‍ സുഹൃത്തുക്കള്‍ക്ക് അയച്ച എസ്എംഎസ്സുകളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.രാഷ്ട്രീയത്തില്‍ നിന്നു താന്‍ എന്നും അകന്ന് നില്‍ക്കണമെന്നാണ് അച്ഛന്‍ ആഗ്രഹിച്ചത്. എംഎസ്എസില്‍ സച്ചിന്‍ പറഞ്ഞു.മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിന് വേണ്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ സച്ചിന്‍ പ്രചരണത്തിന് ഇറങ്ങുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സച്ചിന്റെ പ്രതികരണം.