ന്യൂഡല്‍ഹി: ഡീസല്‍വില ലിറ്ററിന് നാലുമുതല്‍ അഞ്ചുരൂപവരെ വര്‍ധിപ്പിക്കാന്‍ കിരിത് പരീഖ് സമിതി ശുപാര്‍ശചെയ്തു.ഡീസല്‍വില 4-5 രൂപവരെ ഉടന്‍ കൂട്ടണമെന്നാണ് സമിതിയുടെ ശുപാര്‍ശ. ഡീസല്‍, പാചകവാതക വിലനിര്‍ണയ സമ്പ്രദായം നിര്‍ദേശിക്കുന്നതിന് രൂപവത്കരിച്ച പരീഖ് സമിതി ബുധനാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.വിപണിവിലയ്ക്ക് തുല്യമാകുന്നതുവരെ ലിറ്ററിന് പ്രതിമാസം ഒരു രൂപ വീതം കൂട്ടണമെന്നും ശുപാര്‍ശയുണ്ട്.ഡീസല്‍, പാചകവാതക വിലകളിലെ സബ്‌സിഡി ഭാരം ലഘൂകരിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് സര്‍ക്കാര്‍.