തിരുവനന്തപുരം: കണ്ണൂര്‍ സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയില്ല എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ പറഞ്ഞില്ലേ എന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.ഇനി അക്കാര്യത്തില്‍ ആര്‍ക്കും സംശയം വരണ്ട.കണ്ണൂരിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ സുരക്ഷാവീഴ്ചയെ പറ്റി പറയുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന മുഖ്യമന്ത്രിക്കും സാംസ്‌കാരികമന്ത്രിക്കുമാണ് ഇക്കാര്യത്തെ കുറിച്ച് വ്യക്തതയോടെ പറയാന്‍ സാധിക്കുന്നത്. അവര്‍ അക്കാര്യം പറഞ്ഞുകഴിഞ്ഞു.

സുരക്ഷാകാരണങ്ങളാലാണ് ഇന്നലെ പിണറായി വിജയനോടും കോടിയേരി ബാലകൃഷ്ണനോടും മെഡിക്കല്‍ കോളജ് സന്ദര്‍ശം റദ്ദാക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്.കേരളത്തിലെ സമുന്നതരായ നേതാക്കളാണ് ഇരുവരും. അവര്‍ക്ക് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കാണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അല്ലാതെ അവരെ മനപ്പൂര്‍വം തടയുകയല്ല ചെയ്തതല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.