റോത്തക്ക്: ആഭ്യന്തര ക്രിക്കറ്റിലെ തന്റെ അവസാന മത്സരത്തില്‍ മുംബൈയുടെ വിജയശില്പിയായി സചിന്‍.സച്ചിന്റെ തോളില്‍ ഏറി മുംബൈ ഹരിയാനയെ തോല്‍പ്പിച്ചു. തന്റെ അവസാന ആഭ്യന്തരക്രിക്കറ്റ് ഇനിംങ്സില്‍ പുറത്താകാതെ 79 റണ്‍സാണ് നേടിയത്.സച്ചിന്‍ തെണ്ടുല്‍ക്കറുടെ അവസാന ആഭ്യന്തര ഇന്നിങ്‌സിന് സാക്ഷിയാവാന്‍ റോത്തക്കിലേക്ക് അനേകം കാണികളാണ് എത്തിയത്.

175 പന്തില്‍ നിന്നാണ് സച്ചിന്‍ 76 റണ്‍സ് നേടിയത്. ആറ് ഫോറുകളാണ് സച്ചിന്‍ നേടിയത്. സ്‌കോര്‍: ഹരിയാണ 134, ഒമ്പതിന് 224. മുംബൈ 136, 240-6. രണ്ടാം ഇന്നിംങ്സില്‍ 240 റണ്‍സാണ് ഹരിയാന മുംബൈയ്ക്ക് ലക്ഷ്യം വച്ചത്. കളിക്ക് ശേഷം മുംബൈ കളിക്കാര്‍ സച്ചിനെ ചുമലില്‍ ഏറ്റി സ്റ്റേഡിയം വലംവയക്കുന്ന കാഴ്ചയുമുണ്ടായിരുന്നു.