ആന്ധ്രാപ്രദേശ്:ആന്ധ്രാപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസിന്റെ ഇന്ധന ടാങ്കിന് തീപിടിച്ച് 42 പേർ വെന്തുമരിച്ചു. ബംഗലൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. നാല്‍പ്പത്തിയഞ്ച് യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ആന്ധ്രയിലെ മെഹബൂബ് നഗറിലാണ് സംഭവം.മെഹബൂബ് നഗര്‍ ജില്ലയിലെ ദേശീയപാതയിലാണ് പുലര്‍ച്ചെ നാലരമണിക്ക് അപകടമുണ്ടായത്. ബാംഗ്ലൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ജബ്ബാര്‍ ട്രാവല്‍സിന്റെ വോള്‍വോ എ.സി ബസ്സിനാണ് തീപിടിച്ചത്. ബസ്സിന്റെ നിയന്ത്രണം വീട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞതിനെ തുടര്‍ന്നാണ് ടാങ്ക് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.

ബസ്സില്‍ ഡ്രൈവറും ക്ലീനറും ഉള്‍പ്പടെ 46 യാത്രക്കാരുണ്ടായിരുന്നു.ദീപാവലി അവധിക്കായി നാട്ടിലേക്ക് പോകുന്ന ഹൈദരാബാദ് സ്വദേശികളായിരുന്നു ബസ്സില്‍ കൂടുതലും ഉണ്ടായിരുന്നത്.അപകടത്തെ തുടര്‍ന്ന് ബംഗലൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ഗതാഗതം താല്‍ക്കാലികമായി സ്തംഭിച്ചിരുന്നെങ്കിലും. പിന്നീട് വാഹനങ്ങള്‍ കടന്നുപോകുവാനുള്ള വഴി ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് ഒരുക്കി. മൂന്ന് ഫയര്‍ എഞ്ചിനുകള്‍ ചേര്‍ന്നാണ് ബസ്സിലെ തീ അണച്ചത്. ആദ്യ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബസ്സ് പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്.ചിലയാത്രക്കാര്‍ സുരക്ഷ വാതില്‍ വഴി രക്ഷപ്പെട്ടിട്ടുണ്ട്. യാത്രക്കാര്‍ ഉറക്കത്തിലായിരുന്ന സമയം ആയതിനാലാണ് പെട്ടന്ന് യാത്രക്കാര്‍ക്ക് രക്ഷപ്പെടാന്‍ കഴിയാതിരുന്നതെന്നാണ് രക്ഷപ്പെട്ടവരെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.