തിരുവനന്തപുരം: വൈദ്യുതി ബോർഡിനെ കമ്പനിയാക്കാൻ ഇന്നു ചേർന്ന് മന്ത്രിസഭായോഗം അനുമതി നൽകി. ഉത്പാദനം,​ പ്രസരണം,​ വിതരണം എന്നിങ്ങനെ മൂന്നായി വിഭജിക്കാനാണ് തീരുമാനം. ഡാറ്റാ സെന്റർ കൈമാറ്റ കേസ് സി.ബി.ഐയ്ക്ക് വിട്ടു കൊണ്ട് വിജ്ഞാപനം ഇറക്കും. കേസ് സി.ബി.ഐയ്ക്ക് കൈമാറാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച് നൽകിയ സത്യവാങ്മൂലം സുപ്രീംകോടതി അംഗീകരിച്ച സാഹചര്യത്തിലാണ് മന്ത്രിസഭയുടെ തീരുമാനം.

തടവിൽ കഴിയുന്ന മെൽവിൻ പാദുവ അടക്കം 22 പേരെ മോചിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. നിതാഖത്ത് മൂലം മടങ്ങിയെത്തുന്ന മലയാളികളുടെ യാത്രാചെലവ് സർക്കാർ വഹിക്കും.