തിരുവനന്തപുരം: നിതാഖത്ത് നിയമം മൂലം മടങ്ങിവരുന്നവരുടെ യാത്രാചെലവ് സര്‍ക്കാര്‍ വഹിക്കുന്നതിന് മന്ത്രിസഭായോഗത്തില്‍ തീരുമാനം.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെയും പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും പാലിക്കപ്പെടുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മടങ്ങിവരുന്നവരുടെ യാത്രാചെലവ് വഹിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തരുതെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു.

സൗദിയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് രേഖകള്‍ നിയമാനുസൃതമാക്കുകയോ അല്ലെങ്കില്‍ രാജ്യത്ത് നിന്നും പുറത്തു കടക്കുകയോ ചെയ്യുന്നതിന് അനുവദിച്ച സമയം നവംബര്‍ മുന്നിന് അവസാനിക്കും. ഇതിന് ശേഷം ഇളവുകാലം ദീര്‍ഘിപ്പിച്ച് നല്‍കില്ലെന്ന് സൗദി ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.