കോട്ടയം: : ഇന്ന്‌ കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍. റബര്‍ വിലയിടിവിന്‌ കാരണമായ ഇറക്കുമതി അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ സംയുക്‌ത കര്‍ഷക സമിതിയുടെ നേതൃത്വത്തിലാണു ഹര്‍ത്താല്‍. ഇടതുമുന്നണി ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം,അത്യാഹിതം, വിവാഹം, മരണം ഇവയുമായി ബന്ധപ്പെട്ട വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്‌.