കൊച്ചി: പുനര്‍വിവാഹം സംബന്ധിച്ച വിശദീകരണവുമായി നടന്‍ മുകേഷ്. രണ്ടാം വിവാഹത്തിനെതിരെ ആദ്യഭാര്യ സരിത രംഗത്തെത്തിയതിന തുടര്‍ന്ന് വിശദീകരണവുമായി മുകേഷ് വാര്‍ത്താക്കുറിപ്പ് പുറത്തറക്കുകയായിരുനനു.സരിതയുമായി വിവാഹമോചനം ലഭിച്ചതിന് ശേഷമാണ് വീണ്ടും വിവാഹിതനായതെന്ന് മുകേഷ് വ്യക്തമാക്കി. നിയമസാധുതയുള്ളതാണ് പുനര്‍ വിവാഹമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.വിവാഹബന്ധം വേര്‍പെടുത്താതെയാണ് മുകേഷ് വിവാഹിതനായതെന്നായിരുന്നു ആദ്യഭാര്യ സരിതയുടെ ആരോപണം. എന്നാല്‍ 2012 ജനുവരിയില്‍ തങ്ങള്‍ക്ക് വിവാഹമോചനം ലഭിച്ചതാണെന്ന് മുകേഷ് ചൂണ്ടിക്കാട്ടുന്നു. 1996 മുതല്‍ മുതല്‍ താനും സരിതയും പിരിഞ്ഞു താമസിക്കുകയാണെന്നു മുകേഷ് ചൂണ്ടിക്കാട്ടുന്നു.