കണ്ണൂര്‍: കണ്ണൂരിലെ പോലീസില്‍ അഴിച്ചുപണി വേണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. കണ്ണൂരിലെ ഇന്റലിജന്‍സ് ഡിവൈഎസ്പി പിണറായി വിജയന്റെ സുഹൃത്താണെന്നും തങ്കച്ചന്‍ യു.ഡി.എഫ് ഉപസമിതി യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.മുഖ്യമന്ത്രിക്കു നേരെ ആക്രമണം നടത്തിയവർ ആരായിരുന്നാലും മുഖം നോക്കാതെ നടപടിയെടുക്കണം. മുഖ്യമന്ത്രിയെ ആക്രമിച്ച കെ.സുധാകരൻ എം.പി തൃശൂർ നിന്ന് കൊണ്ടുവന്ന ക്വട്ടേഷൻ സംഘമാണെന്ന സി.പി.എം ആരോപണത്തെ കുറിച്ചും അന്വേഷിക്കണമെന്നും തങ്കച്ചൻ ആവശ്യപ്പെട്ടു.മുഖ്യമന്ത്രിക്കു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര യു.ഡി.എഫ് യോഗം മറ്റന്നാൾ ചേരുമെന്നും അദ്ദേഹം അറിയിച്ചു.