ആലപ്പുഴ: പി.കൃഷ്ണപിള്ളയുടെ സ്മാരക മന്ദിരം തീവച്ചു നശിപ്പിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം നാളെ ആലപ്പുഴ ജില്ലയിൽ ഹർത്താൽ ആചരിക്കും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സംഭവത്തിനു പിന്നിൽ കോൺഗ്രസാണെന്നാണ് സി.പി.എം ആരോപിക്കുന്നത്.