air-strike-israel-on-syria

ദമാസ്‌കസ്: സിറിയയിലെ തീരദേശനഗരമായ ലഡാക്കിയയില്‍ ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തുന്നു.

ലെബനീസ് തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയുടെ റഷ്യന്‍ നിര്‍മിത മിസൈലുകളെ ലക്ഷ്യം വെച്ചാണ് ആക്രമണമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ എത്രപേര്‍ മരിച്ചുവെന്ന് ഇനിയും വ്യക്തമല്ല.

ഇതിനിടെ രാജ്യത്തെ രാസായുധ ഉത്പാദനസാമഗ്രികള്‍ സിറിയ പൂര്‍ണമായും നശിപ്പിച്ചെന്ന് രാസായുധ നിരോധന സംഘടന (ഒ.പി.സി.ഡബ്ല്യു.) അറിയിച്ചു. രാസായുധങ്ങള്‍ ഉത്പാദിപ്പിക്കുകയും മിശ്രിതമാക്കുകയും നിറയ്ക്കുകയും ചെയ്യുന്ന സംവിധാനങ്ങളാണ് നശിപ്പിച്ചത്. ഇതോടെ രാസായുധം നിര്‍മിക്കാനുള്ള സിറിയയുടെ ശേഷി ഇല്ലാതായി.

ആയിരം ടണ്ണോളം വരുന്ന രാസായുധശേഖരം പൂട്ടി മുദ്രവെച്ചെന്നും ഒ.പി.സി.ഡബ്ല്യു. അറിയിച്ചു. ആഗസ്ത് 21-ന് 1500-ഓളം പേരുടെ മരണത്തിനിടയാക്കിയ രാസായുധാക്രമണത്തെത്തുടര്‍ന്നാണ് സിറിയയ്‌ക്കെതിരെ ലോകമാകെ പ്രതിഷേധമുയര്‍ന്നത്.