കര്‍ണാടക : കെട്ടിടനിര്‍മ്മാണ തൊഴിലാളികളുമായി മഹാരാഷ്ട്രയിലേക്ക് പോവുകയായിരുന്ന ട്രക്ക് പുലര്‍ച്ചെ 5.45 ന് ഹല്‍കിയിലാണ് മറിഞ്ഞത് .   22 പേര്‍ മരിച്ചു, സ്ത്രീകളും കുട്ടികളുമായി പതിനാലോളം പേര്‍ പരിക്കുകളുമായി രക്ഷപെട്ടു. പോലീസ് റിപ്പോര്‍ട്ട് പ്രകാരം ഒരു വളവു തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ട്രക്ക് നടപ്പാതയില്‍ ഇടിച്ചു മറിയുകയായിരുന്നു.യാദിര്‍ ജില്ലയില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു ട്രക്കില്‍ ഉണ്ടായിരുന്നത്.