ഫോണ്‍ സംഭാഷണങ്ങള്‍ എച്ച്.ഡിയിലേക്ക് മാറുവാന്‍ പോകുന്നു. ഉടന്‍ തന്നെ ഇന്ത്യയിലെ മൊബൈല്‍ നെറ്റ്വര്‍ക്കുകളില്‍ ഈ സാങ്കേതിവിദ്യ എത്തും എന്നാണ് സൂചനകള്‍. ഓഡിയോ കംപ്രഷനെ സംയോജിപ്പിക്കുന്നതാണ് എച്ച്.ഡി വോയ്സിന്റെ സാങ്കേതികത. ഇതുവഴി വൈഡായ ഓഡിയോ ഫ്രീക്വന്‍സി ലഭിക്കുകയും ഇത് മികച്ച ശബ്ദ അനുഭവവും, അനവാശ്യ ശബ്ദങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. 

എച്ച്ഡി വോയ്സ് ഒരു സാധാരണ ഫോണ്‍ കോളിനെ 4 octaves ല്‍ നിന്നും 7 octaves വരെ ഉയര്‍ത്തും. ഇതോടെ സാധാരണമായ മനുഷ്യശബ്ദം പോലെ തന്നെ നമ്മുക്ക് കോളുകള്‍ കേള്‍ക്കാന്‍ സാധിക്കും. 

അമേരിക്കയിലെ ടി-മൊബൈല്‍സാണ് ഈ സാങ്കേതിക വിദ്യ ആദ്യമായി രംഗത്ത് എത്തിച്ചത്. 2013ലെ കണ്‍സ്യൂമര്‍ എക്സിബിഷന്‍ ഷോയില്‍ പ്രഖ്യാപിച്ച ഈ സാങ്കേതിക വിദ്യയുടെ ഏക പ്രശ്നം അതിനായി സംസാരിക്കുന്ന രണ്ടുപേരുടെ അടുത്തും ടി-മൊബൈല്‍ കണക്ഷന്‍ ഉണ്ടാകണം എന്നതാണ്. പുതിയ ഐഫോണ്‍ 5 , പുതിയ ഐഫോണുകള്‍. പിന്നെ ഗാലക്സി എസ്3 മുതലുള്ള സാംസങ്ങ് മോഡലുകള്‍, എച്ച്ടിസി വണ്‍ അതിന്റെ പുതിയ പതിപ്പുകള്‍ എന്നിവ എച്ചഡി കോളുകള്‍ സപ്പോര്‍ട്ട് ചെയ്യും.