ഒരുപാട് കാത്തിരിപ്പിനൊടുവില്‍ “ഐ” പ്രേക്ഷകര്‍ക്ക് മുമ്പിലെത്തി.  185 കോടി രൂപ മുതല്‍മുടക്കില്‍ രണ്ടുവര്‍ഷം കൊണ്ട് ചിത്രീകരണം പൂര്‍ത്തീകരിച്ച്‌ ഷങ്കര്‍ ജനങ്ങളുടെ മനസ്സിനെ ആവേശത്തിന്റെയും പ്രതീക്ഷയുടെയും മുള്‍മുനയില്‍ നിര്ത്തിയപ്പോള്‍ വല്ലാത്തൊരു മാനസിക സമ്മര്‍ദ്ദമായിരുന്നു എല്ലാവര്ക്കും.

വിക്രമിനെ നായകനാക്കി ഷങ്കര്‍ അണിയിച്ചൊരുക്കിയ വര്‍ണ്ണവിസ്മയം ‘ഐ’ കണ്ടപ്പോള്‍ ” അതുക്കും മേലെ” എന്ന വാക്കുകളാണ് ഓര്‍മ്മ വന്നത്. ” അതുക്കും മേലെ” എന്നത് സിനിമയിലെ ഒരു  താക്കോല്‍വാചകവുമാണ്. “എതുക്ക്‌ മേലെ” എന്നത് നിങ്ങളാണ് പറയേണ്ടത്. അതും സിനിമ കണ്ടതിനു ശേഷം മാത്രം.    സിനിമ കണാന്നുള്ള  ഹരം നഷ്ടപ്പെടണ്ടല്ലോ എന്നു കരുതി അത് എന്താണെന്നും കഥാസാരതില്ലേക്കോ ഞാന്‍ കടക്കുന്നില്ല.

image

 

 

 

 

 

 

 

ചിത്രീകരണത്തിന്റെ  തുടക്കം മുതല്‍ അവസാനം വരെ ഒരുപാട്    രഹസ്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ഷങ്കര്‍ മറന്നില്ല. അത്    പ്രേക്ഷകരുടെ മനസ്സില്‍ പ്രതീക്ഷകളുടെ സാഗരം  തീര്‍ക്കാന്‍  ഷങ്കറിനെ സഹായിച്ചു. ഓരോ സീനും വര്‍ണ്ണശഭളമാക്കാനും അത്    മറ്റെല്ലാ സിനമകളിലെയും അപേക്ഷിച്ച് മികവു പുലര്‍ത്താനും  ഷങ്കര്‍ ശ്രമിച്ചിട്ടുണ്ട്. ചൈനയിലെയും ഊട്ടിയിലെയും  മനോഹരമായ ലൊക്കേഷനുകള്‍  ചിത്രത്തെ കൂടുതല്‍  ദൃശ്യ-  വിസ്മയങ്ങളാക്കുന്നു.ഇത് പ്രേഷകരുടെ മനസ്സിനെ  പ്രണയത്തിന്റെയും സന്തോഷത്തിന്റെയും  ലോകത്തേക്കെത്തിക്കുന്നു.

 

രണ്ടരവര്‍ഷത്തെ കഠിന ശ്രമത്തിന്റെ ഫലം നമ്മുടെ “ഐ” കളിലൂടെ നമ്മുക്ക് കാണാന്‍ സാധിക്കുന്നു.   രണ്ടു വേഷമാറ്റമായി അവതരിച്ച വിക്രം തന്റെ അഭിനയ മികവുകൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചു. സിനിമ കണ്ടുകഴിഞ്ഞിട്ടും പ്രേഷകര്‍ക്ക് താന്‍ കണ്ട സിനിമാലോകത്തില്‍ നിന്നും തിരിച്ചുവരാന്‍ അല്പം സമയമെടുകേണ്ടി വന്നു.  അവസാനത്തെ ടൈറ്റില്‍സിനൊപ്പം വിക്രം വീണ്ടും പഴയരൂപത്തിലെത്തുന്നതു  കാണാന്‍ വേണ്ടി ഏവരുടെയും കണ്ണുകള്‍ കൊതിച്ചുപോകുന്നു. കാരണം ആ കഥാപാത്രത്തിലൂടെയായിരുന്നു അതുവരെ അവര്‍ ജീവിച്ചിരുന്നത്. അതുകൊണ്ട് തന്നെയാവം  ഷങ്കര്‍ പറഞ്ഞപോലെ സിനിമയെ “അതുക്കും മേലെ” എന്ന് വിശേഷികേണ്ടി വന്നത്

maxresdefault  vikram-ai-body

ഐ” യുടെ ചില പ്രത്യേകതകള്‍

»» ഏറ്റവും കൂടുതൽ മുതൽമുടക്കിൽ സൃഷ്ടിച്ച ഇന്ത്യൻ ചിത്രം (185 കോടി)

»» 2012 ജൂലൈ 15ഇന് തുടങ്ങിയ ഷൂട്ട് 2.8 വർഷം അഥവാ 974 ദിവസം നീണ്ടു
»» സ്പെഷ്യൽ എഫെക്റ്റും ബാക്ഗ്രൗണ്ട് ആർട്ടും ചെയ്തിരിക്കുന്നത് “വീറ്റ വർക്ക്ഷോപ്പ്” എന്ന കമ്പനിയാണ്. അതെ.. അവതാർ, ലോർഡ് ഓഫ്
     റിംഗ്സ്, ഹോബിറ്റ് , കിംഗ് കോങ്ങ് ഒക്കെ അവരുടേതാണ്
»» 45 കിലോയോളം തടി കുറയ്ക്കുകയും പിന്നീട് കൂട്ടുകയും ചെയ്തു വിക്രം ഇതിനുവേണ്ടി. അമിതശീതീകരണം നടത്തിയ കാരവാനിലുള്ളിൽ
     കഴിഞ്ഞും ഭക്ഷണം അമിതമായി ക്രമീകരിച്ചും അദ്ദേഹം ഇത് സാധ്യമാക്കി
»» ട്യൂബ് വഴിയാണ് ഈ സമയങ്ങളിൽ വിക്രം ഭക്ഷിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യശ്രദ്ദയ്ക്ക് മാത്രം സെറ്റിൽ പ്രത്യേകം വൈദ്യസഹായം
ഏർപ്പെടുത്തിയിര
ുന്നു
»» ബീസ്റ്റ് കഥാപാത്രത്തിന്റെ മാത്രം മേക്കപ്പിന് 12 മണിക്കൂർ ചെലവിട്ടു
»» അസിൻ, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര ഇവരായിരുന്നു നായികാസ്ഥാനത്ത് ശങ്കറിന്റെ മനസിൽ ,ഇവരാരും അല്ലാതെ സാമന്തയ്ക് ആ        ഞറുക്ക് വീണെങ്കിലും ഡേറ്റ് ഇല്ലാത്തതിനാൽ എമിയ്ക്  ആ ഭാഗ്യം ഉണ്ടായി
»» സ്റ്റണ്ട് മാസ്റ്ററായി പീറ്റർ ഹെയിനെ തീീൂമാനിച്ചിരുന്നു എങ്കിലും ബാഹുബലി എന്ന ചിത്രത്തിൽ അദ്ദേഹം കമ്മിറ്റഡ് ആയിരുന്നു .
»» പിന്നീട് ശങ്കർ “യുൻ വു പിംഗ്” എന്ന സ്റ്റണ്ട് മാസ്റ്ററെ കൊണ്ടുവന്നു. കിൽ ബിൽ, കുങ്ങ്ഫു ഹസിൽ, മെട്രിക്സ് ഇവ അദ്ദേഹം സ്റ്റണ്ട് ചെയ്ത
      ചിത്രങ്ങളാണ്
»» ലോകമെമ്പാടും 20,000 തിയറ്ററുകളിലാണ്‌ ഐ വരുന്നത്
»» തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, ചൈനീസ് എന്നിങ്ങനെ 5 ഭാഷകളിൽ ഒരേസമയം പുറത്തിറങ്ങുന്നു
»» 20കോടി രൂപയ്ക്ക് ജയ റ്റിവി സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരുന്നു
»» വെറും12 മണിക്കൂർ കൊണ്ട് 1 മില്യൺ വ്യൂസ് നേടിയ ആദ്യ ഇന്ത്യൻ സിനിമാ ടീസർ ഐ യുടേതാണ്
»» എ ആർ റഹ്മാൻ ഈണമിട്ട ഗാനങ്ങൾ ഹിറ്റ് ചാർട്ട് കാണാൻ അധികസമയം വേണ്ടിവന്നില്ല. അദ്ദേഹത്തിന്റെ സ്ലോ പൊയ്സൺ സ്റ്റൈൽ
     വീണ്ടും ആവർത്തിച്ചു.