ഇന്നു നമ്മള്‍ ജീവിച്ചു കൊണ്ടിരിക്കുനത് സോഷ്യല്‍ മീഡിയകളുടെ കാലഘട്ടത്തിലാണ്. സോഷ്യല്‍ മീഡിയകളില്‍ പുതിയ സുഹൃത്തുക്കളെ  കണ്ടെത്താനുള തിരക്കിനിടയില്‍ നമ്മുക്ക് നഷ്ടമാകുന്നത്  ഒരുപാട്  നല്ല സുഹൃത്തുകളെയാണ്‌.  ഒരുമിച്ച് ഒരേ കോളേജില്‍ ഒരേ ക്ലാസ്സില്‍ അടുത്തടുത്തിരുന്നു പഠിച്ച എത്രപേര്‍ ഇന്ന് നിങ്ങളുടെ നല്ല സുഹൃത്ത്ക്കളായി ഉണ്ട്. വാട്സ് ആപ്പും ഫേസ് ബുക്കും നല്ല ബന്ധങ്ങളെ നിലനിര്‍ത്തുന്നു എന്നാണ് മറുപടിയെങ്കില്‍ നമ്മളൊന്ന് വിശദമായി ചിന്തിക്കേണ്ട സമയമായി. വാട്സ് ആപ്പിലും ഫേസ് ബുക്കിലും ഒരെറ്റ ദിവസം കൊണ്ട് നമ്മുക്ക് പുതിയ പുതിയ സുഹൃത്തുകളെ കണ്ടെത്താന്‍ സാധിക്കും. പക്ഷെ ആ സുഹൃത്ത്   നിങ്ങളുടെ  കൂടെ കളിച്ചുചിരിച്ചു നടന്ന, നിങ്ങളെ  എന്നും സ്നേഹിച്ചിരുന്ന ആ പഴയ സുഹൃത്തിന് പകരമാകില്ല എന്നത് മനസിലാക്കാന്‍ പലരും വളരെ വൈകിപോകുന്നു. ഏത് ബന്ധങ്ങള്‍ എടുത്തുനോക്കിയാലും അവടെ വില്ലന്‍ സോഷ്യല്‍മീഡിയ തന്നെ ആയിരിക്കും. നല്ല ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ഒരുപക്ഷെ നമ്മുക്ക് സോഷ്യല്‍ മീഡിയകള്‍ സഹായകരമായേക്കാം. പക്ഷെ ആ ബന്ധങ്ങളിലേക്ക് കടന്നുകയറാന്‍ എപ്പോഴും ഒരു അഞ്ജാത-സുഹൃത്ത് അല്ലെങ്ങില്‍ ഒരു പുതിയ കാമുകീ-കാമുകന്‍മാര്‍ ഉണ്ടായേക്കാം. ബന്ധങ്ങളാകുമ്പോള്‍ ഇണക്കവും പിണക്കവും സ്വാഭാവികമാണ്.  ഈ പിണക്കങ്ങളാണ്  പുതിയ ബന്ധങ്ങളുടെ തുടക്കത്തിനു കാരണമാകുനത്. പുതിയത് എന്തും കിട്ടുമ്പോള്‍ ഉണ്ടാക്കുന്ന ഒരുതരം പുതുമ മനുഷ്യന്‍മാരെ പഴയതുമായി പുതിയതിനെ താരതമ്യം ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു. പഴയതിന് ഇല്ലാത്ത ഒരുപാട് നല്ല കാര്യങ്ങള്‍ നമ്മളെ മനസ് പുതിയതില്‍ കണ്ടെത്തും. അതെല്ലാം നല്ല ബന്ധങ്ങളുടെ തകര്‍ച്ചയിലേക്ക് കൊണ്ടെത്തിക്കുന്നു. ഏതൊരു  ബന്ധത്തിന്റെയും തകര്‍ച്ചക്ക് പിന്നില്‍ നിന്ന് സോഷ്യല്‍മീഡിയകളാണ് എന്നത് പറയാതെവയ്യാ. നഷ്ടപെട്ടുപോഴതിനെക്കുറിച്ച് മനസിലാക്കുമ്പോഴേക്കും  കാലം നമ്മളെ ആ സുഹൃത്തില്‍ നിന്ന് ഒരുപാട് അകറ്റിയിട്ടുണ്ടാകും. നഷ്ടപ്പെട്ടത്  തനിക്ക് ഏറ്റവും വിലപ്പെട്ടതായിരുന്നു എന്നത് നമ്മള്‍ എന്ന് ചിന്തിക്കുന്നോ അന്ന് ആ പഴയ സുഹൃത്ത്ബന്ധത്തിന്റെ മഹിമ നമ്മള്‍ തിരിച്ചറിയാന്‍ സാധിക്കുള്ളൂ.നമ്മള്‍ ഇന്ന് ജീവികുന്നത് വാട്സ് ആപ്പിലൂടെയും ഫേസ് ബുക്കിലൂടെയും ആണെന്ന തിരിച്ചറിവ് നമ്മുക്കിന്നില്ല. വാട്സപ്പിലും ഫേസ് ബുക്കിലുമില്ലാത്ത എത്ര സുഹൃത്തുകളുമായി നമ്മളിന്നു ആ പഴയ സുഹൃത്ത് ബന്ധം കാത്തുസൂക്ഷിക്കുന്നു എന്ന  ചോദ്യത്തിനു മുന്നില്‍ നമ്മള്‍ പലരും തല താഴ്ത്തേണ്ടിവരും.

                              സോഷ്യല്‍ മീഡിയകളുടെ അതിപ്രസരം കുടുംബബന്ധങ്ങളിലും വിള്ളല്‍വീഴ്ത്തുന്നതായി പല പഠനങ്ങള്‍ പറയുന്നു. കുടുംബബന്ധങ്ങള്‍ തകരാനും വിവാഹ മോചനങ്ങള്‍ക്കും സ്മാര്‍ട്ട് ഫോണുകളും ഇന്റര്‍നെറ്റ് ഉപയോഗവും വളരെയധികം കാരണമാവുന്നതായാണ് കണ്ടെത്തല്‍. ഒമാനില്‍ വിവാഹമോചന ക്കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി നടത്തിയപഠനത്തിലാണ് കുടുംബ തകര്‍ച്ചകള്‍ക്ക് സോഷ്യല്‍ മീഡിയയെ പ്രധാനവില്ലനായി കണ്ടെത്തിയിട്ടുള്ളത്.
വീടുകളില്‍ ഭാര്യയുംഭര്‍ത്താവും ഏറെസമയവും സ്മാര്‍ട്ട് ഫോണുകളിലാണ് ഇന്ന് സമയം ചെലവഴിക്കുന്നത്. അതുകൊണ്ട്തന്നെ  കുടുംബകാര്യങ്ങളില്‍ ഇടപെടാനോ പരസ്പരം കൂടുതല്‍ സമയം സംസാരിക്കാനോ വ്യക്തിപരമായവിഷയങ്ങള്‍ പങ്കുവെക്കാനോ ഇവര്‍ക്ക് സമയം കണ്ടെത്താന്‍ സാധിക്കുന്നില്ല. പ്രശ്‌നങ്ങളും പ്രതിസന്ധികളും വരുമ്പോള്‍ വിട്ടുവീഴ്ചക്കോ ത്യാഗത്തിനോ ഇരുവരും തയ്യാറാവുന്നില്ല. ഇത്  വിവാഹമോചനത്തിലാണ് അവസാനം ചെന്നെത്തുന്നത്. വിവാഹമോചനമുണ്ടാക്കുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച് ദമ്പതിമാര്‍ ഒരുതരത്തിലും ആലോചിക്കുന്നില്ലെന്നും പഠനംചൂണ്ടിക്കാട്ടുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനോ ക്ഷമിക്കാനോ പരസ്പരം വിട്ടുവീഴ്ചചെയ്യാനോ ഇരുവരും തയ്യാറാവുന്നില്ല.ക്ഷമിക്കാനും വിട്ടുവീഴ്ച ചെയ്യാനുമുള്ള മനോവികാരം നഷ്ടമാകുന്നതിന്റെ തെളിവാണിത്. ഇത്തരമൊരു അവസ്ഥയിലേക്ക് വഴിതെളിക്കുന്നത് സോഷ്യല്‍ മീഡിയകളാണെന്നും  പഠനങ്ങള്‍  റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ സ്ഥിതിവിശേഷം ഒഴിവാക്കാന്‍ കുടുംബങ്ങളില്‍ കാര്യക്ഷമമായ ബോധവത്കരണം അനിവാര്യമാണെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. സന്തോഷകരമായ ദാമ്പത്യജീവിതത്തിനു പരസ്പരവിശ്വാസം, ആത്മിവിശ്വാസം, സ്വാതന്ത്ര്യം തുടങ്ങിയവ അനിവാര്യമാണ്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കുടുംബജീവിതം തുല്യതയോടെ നടത്തിക്കൊണ്ടുപോകാന്‍ വീട്ടമ്മമാര്‍ക്കും ഗൃഹനാഥനും സമയം കിട്ടുന്നില്ല. രാത്രികാലങ്ങളില്‍പ്പോലും ദമ്പതികള്‍ ഒരുപോലെ ഇന്റര്‍നെറ്റിന് അടിമപ്പെട്ടിരിക്കുകയാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്റെ 2013-ലെ കണക്ക് പ്രകാരം 3,550 വിവാഹമോചന കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2012-ല്‍ 3,570 കേസുകളുണ്ടായിരുന്നു. വിവാഹ മോചനത്തിന്റെ ദുരന്തം ഏറെ അനുഭവിക്കുന്നത് സ്ത്രീകളാണ്. ഇവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകപദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒമാനില്‍ മാത്രമല്ല ഇന്ത്യയെ പോലുള്ള പല രാജ്യങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ഇവിടെയും പല പഠനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ആ റിപ്പോര്‍ട്ടുകള്‍ വെളിച്ചം കാണാതെ അപ്രത്യക്ഷമാകുന്ന ഒരു അവസ്ഥയാണ്‌. സോഷ്യല്‍ മീഡിയകളുടെ ഉപയോഗത്തില്‍ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയെ പോലെയുള്ള രാജ്യങ്ങളില്‍ ഇത് എങ്ങനെ സംഭവിക്കുന്നു എന്നത് പറയാതെതന്നെ നമുക്ക് മനസിലാക്കാം