മൂന്ന് വര്‍ഷത്തെ കഠിന ശ്രമത്തിലൂടെയാണ്   “ഐ “എന്ന സിനിമ വിക്രം പൂർത്തിയാക്കിയത് . രണ്ടു വേഷമാറ്റമായി അവതരിച്ച വിക്രം തന്റെ അഭിനയ മികവുകൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചു. അതുപോലെ തന്നെ ചിത്രത്തിന് ലഭിച്ച പ്രതിഫലത്തിന്റെ പകുതി വിക്രം ജീവകാരുണ്യത്തിനായി മാറ്റിവച്ചുവെന്നാണ് പുതിയ വാര്‍ത്ത. വിക്രം ഫൗണ്ടേഷന്‍ മുഖേന പാവപ്പെട്ട കുട്ടികളുടെ പഠനവും  ജീവിത നിലവാരവും  ഉയര്‍ത്താനും വിദ്യാസുധ സ്ഥാപനം മുഖേന ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപിക്കാനുമാണ് വിക്രം ഈ പണം ചെലവിടുനത്. ചിത്രത്തിൽ നിന്നും നിന്നും ഇത്രയും വലിയുരു തുക ലഭിച്ചതുകൊണ്ട് മാത്രമല്ല താനിങ്ങനെ സേവനത്തിനിറങ്ങിയത് വന്നവഴിമാറക്കുവാൻ  കഴിയില്ലെന്നും അതുന്കൊണ്ടാണ് ഇത്തരമൊരുസേവനം ചെയ്തത് എന്നുമാണ്  ഇതേകുറിച്ച് ചോടിച്ചറിഞ്ഞ മാധ്യമ പ്രവർത്തകരോട് താരം പ്രതികരിച്ചത്. രജനിയുടെ വഴി പിന്തുടര്‍ന്ന് സൂര്യയും വിജയും അജിത്തുമെല്ലാം ജീവകാരുണ്യപ്രവര്‍ത്തനത്തിനായി സമയം കണ്ടെത്താറുണ്ട്.ഇതേപാത തന്നെ യാണ് ഇപ്പോൾ വിക്രമും പിന്തുടരുന്നത്.

“ഐ” റിവ്യു വായിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ : http://mykeralanews.com/2015/01/15/eye-movie-review/

 

വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാന്‍ ” മൈ കേരള ന്യൂസ്‌ ” ഫെയ്സ്ബുക്ക് പേജ് ലൈക്‌ ചെയ്യൂ…  https://www.facebook.com/mykeralanews