വാട്‌സ് ആപ്പ് ഉപയോഗ്തക്കാര്‍ക്ക് ഒരു പുതിയ  സേവനം കൂടി. ഇനി കമ്പ്യൂട്ടറിനു മുന്നിലിരിക്കുമ്പോള്‍ വാട്‌സ്ആപ്പ് മെസേജുകള്‍ കാണാന്‍ എപ്പോഴും ഫോണെടുത്ത് നോക്കേണ്ടതില്ല. കാരണം വാട്‌സ്ആപ്പ് ഇപ്പോള്‍ വെബ് ബ്രൗസറിലും ലഭ്യമാണ്. web.whatsapp.com എന്ന ലിങ്ക്സന്ദര്‍ശിച്ചാല്‍ വാട്ട്‌സ്ആപ്പ് ഇനി കമ്പ്യൂട്ടറുകളിൽ  ഉപയോഗിക്കാനാവും. ഫേസ്ബുക്ക് സിഇഒ ജാന്‍ കോം ആണ് ഈ കാര്യം അറിയിച്ചത്. . വെബ് ബ്രൗസര്‍ വാട്‌സ്ആപ്പുമായി കണക്ട് ചെയ്യുവാനായി വാട്‌സ്ആപ്പിന്റെ വെബ്‌സൈറ്റില്‍ പോയി ഏറ്റവും പുതിയ പതിപ്പായ 2.11.491 ഡൗണ്‍ലോഡ് ചെയ്യണം. ഗൂഗിള്‍ പ്ലേയില്‍ ഉള്ള പതിപ്പില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല.

whatsapp-background-website-logo

പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ ഗൂഗിള്‍ ക്രോമില്‍https://web.whatsapp.com/ എന്ന ലിങ്കില്‍ പോയി അതില്‍ കാണുന്ന

ക്യൂ-ആര്‍ കോഡ് വാട്‌സ്ആപ്പിലെ സ്‌കാനര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുന്നതോടെ ബ്രൗസറില്‍ വാട്‌സ് ആപ്പ് ഉപയോഗിക്കാനാകും. ഇതിനായി പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്തശേഷം മെനുവില്‍ വാട്‌സ് ആപ്പ് വെബ് എന്ന ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ മതി.

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ മാത്രമേ നിലവില്‍ വാട്‌സ്ആപ്പ് ലഭ്യമാകൂ. വാട്‌സ്ആപ്പ് വെബ്ബില്‍ ഉപയോഗിക്കാന്‍ ഫോണ്‍/ഗാഡ്ജറ്റ് നെറ്റ് വര്‍ക്കില്‍ കണക്ടഡ് ആയിരിക്കുകയും വേണം. ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, ബ്ലാക്ക്‌ബെറി ഗാഡ്ജറ്റുകളില്‍ നിന്ന് വാട്‌സ്ആപ്പ് ക്രോമുമായി ബന്ധിപ്പിക്കാം.

whatsapp-web-install

 

 

വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാന്‍ ” മൈ കേരള ന്യൂസ്‌ ” ഫെയ്സ്ബുക്ക് പേജ് ലൈക്‌ ചെയ്യൂ…  https://www.facebook.com/mykeralanews