ഇന്ത്യയിലെ  വാട്സ്അപ്പ് ആരാധകര്‍ക്ക് ഒരു പുതിയ സന്തോഷവാര്‍ത്ത .സൗജന്യമായി ഫോണ്‍ വിളിക്കാനുള്ള പുതിയ വാട്ട്‌സ്ആപ്പ് ഫീച്ചര്‍ ഇന്ത്യയിലേക്കും ഉടന്‍  ലഭ്യമാക്കാന്‍ വാട്സ് ആപ്പ് ശ്രമിക്കുന്നു . ക്ഷണിക്കപ്പെടുന്നവര്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ ഈ ഫീച്ചര്‍ ലഭ്യമാവുന്നത്. ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ്  ഈ വാട്ട്‌സ്ആപ്പിന്റെ വോയ്‌സ് കോളിങ് ഫീച്ചര്‍ അവതരിപ്പിച്ചിട്ടുള്ളത്. സൗജന്യ വോയ്‌സ് കോളിങ് ഫീച്ചറുള്ള ഏതെങ്കിലും ഫോണില്‍നിന്ന് ഏതെങ്കിലും വാട്സ് ആപ്പ് ഉള്ള ഫോണിലേക്ക് വാട്ട്‌സ്ആപ്പിലൂടെ ഒരാള്‍ വിളിച്ചാല്‍, ആ കോള്‍ കിട്ടിയ ഫോണിലും ഈ വാട്ട്‌സ്ആപ്പ് ഫീച്ചര്‍ എത്തുമെന്നതാണ് ഇതിന്റെ പ്രത്യേകത.pradnesh07 എന്ന റെഡ്ഡിറ്റ് യൂസര്‍ക്ക് തന്റെ നെക്‌സസ് 5 ഫോണില്‍ സൗജന്യ വോയ്‌സ് കോളിങ് ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പിലോടുന്ന ഫോണാണ് അത്.  ‘ഹൈക്ക്’ ( Hike ) എന്ന ഇന്ത്യന്‍ ആപ്പ് വോയിസ് കോളിങ് ഫീച്ചര്‍ അവതരിപ്പിച്ചതോടെയാണ് വാട്സ് ആപ്പ് ഈ ഒരു നീക്കം നടത്തുന്നത് എന്നകാര്യം ശ്രദ്ധേയമാണ്.  കാരണം ഹൈക്കിന്റെ ഈ ഫീച്ചര്‍ കാരണം കൂടുതല്‍ വാട്സ് അപ്പ്  ഉപയോഗ്തക്കള്‍ക്ക് ഹൈക്കിലേക്ക് ആകര്‍ഷിക്കപ്പെടുന്നതാണ് ഇതിനു കാരണം. നിലവില്‍ ലോകത്താകെ 70 കോടി യൂസര്‍മാരാണ് വാട്സ് ആപ്പിനുള്ളത് അതുകൊണ്ട് തന്നെ ഇന്ത്യ നല്ല മാര്‍ക്കറ്റ്‌ ആണെന്നതാണ്  ഇതിന്റെയൊക്കെ പിന്നിലുള്ള  രഹസ്യം.  വോയ്‌സ് കോളിങ് ഫീച്ചര്‍ കൂടി എത്തുന്നതോടെ വാട്ട്‌സ്ആപ്പിന്റെ ജനപ്രീതി ഇനിയും വര്‍ധിപ്പികാം എന്നതാണ് ഇതിന്റെ പിന്നിലെ ലക്‌ഷ്യം..