കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സവകലശാലയിലെ റിസര്‍ച്ച് സ്കോളറിന് ആലപ്പുഴയില്‍  വെച്ച് നടന്ന 27-)0 മത് കേരള സയന്‍സ് കോണ്‍ഗ്രെസ്സില്‍ മികച്ച പ്രബന്ധത്തിനുള്ള അവാര്‍ഡ് ലഭിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവുംമാണ് പുരസ്കാരം. സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിന്റെ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ഡോ.ബബിത റോസ്‌ലിന്‍ഡ ജോസിന്റെ കീഴില്‍ ഡോക്ടറല്‍ റിസര്‍ച്ച് ചെയ്യുന്ന ജോസ് പ്രകാശ്‌ എ.വി. യ്ക്കാണ് അവാര്‍ഡ്. കേരള സ്റ്റേറ്റ്  കൌണ്‍സില്‍ ഫോര്‍ സയന്‍സ്. ടെക്നോളജി ആന്‍റ് എന്‍വയോണ്‍മെന്റിനെയും നാഷണല്‍ ട്രന്‍സ്പേട്ടേഷന്‍ പ്ലാനിഗ് ആന്‍റ് റിസര്‍ച്ച് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജനുവരി 27 മുതല്‍ 29 വരെയായിരുന്നു കേരള സയന്‍സ് കോണ്ഗ്രെസ്സ്