– ജോസഫ് അലക്സാണ്ടര്‍

ദ്യമായി ഞാൻ അവളെ കണ്ടതെന്നാണ് ,അതെ എൻറെ ഓർമ്മകളിലിന്നും ആ ദിനം മായാതെനിൽക്കുന്നു. ഒരു വൈകുനേരം… ഞാൻ ക്രിക്കറ്റ് കളിയിൽ ആർത്തുല്ലസിച്ച് കളിച്ചിരുന്ന സമയം . ആ നിമിഷം കാതുകളിൽ ആരോ പറഞ്ഞു .. “ഡാ അവൾ സാരിയെടുത്ത് വന്നിട്ടുണ്ട് ” , ആ വാർത്ത കേട്ടതും ഞാൻ ബാറ്റ് ഗ്രൗണ്ടിലേക്ക് വലിചെചറിഞ്ഞു വർക്ക്ഷോപ്പ് ബിൽഡിംഗിലേക്ക് കുതിച്ചു… അവിടെ സാരിയുടുത്ത സുന്ദരികൾക്കിടയിൽ അവളുടെ മുഖം ഒന്നു കാണുവാൻവേണ്ടി എന്റെ കണ്ണുകൾ വിശ്രമമിലാതെ അലഞ്ഞു … ഒരു നിമിഷം ആ മുഖത്ത് എന്റെ കണ്ണുകൾ ഒന്ന് ഇടക്കി. ആത്മ സംതൃപ്തിയോടെ ഞാൻ തിരിച്ചു നടന്നു… പിന്നീട് ആ മുഖം പലപ്പോഴും ഞാൻ മനസ്സിൽ കാണാൻ തുടങ്ങി… വർഷങ്ങൾ കഴിഞ്ഞു.. ആ മുഖം ഒരു വേദനയായി എന്റെ മനസ്സിൽ പതിഞ്ഞു … ആ വേദനയ്ക്കാണോ പ്രേണയം എന്നു പറയുന്നത്..?? ഞാൻ എഞ്ഞോടു തന്നെ ചോദിച്ചു… എന്റെ മനസുപറഞ്ഞു …. ആയിരിക്കും … ആ വേദനയാണ് പ്രണയം .. പിന്നീട് ഞങൾ പലയിടത്തും വെച്ച് തമ്മിൽ കണ്ടു.. അപ്പോഴെക്കെ കണ്ട ഭാവം നടിക്കാതെ അവൾ നടന്നകന്നു.എന്നിൽ ആ വേദനകൂടുകയായിരുന്നു.

 

single-rose-clip-art-yTkLp5qTE

ഇത് അവസാനവർഷം ഒരു പക്ഷെ ഇനിയോരിക്കലും അവളെ കണ്ടില്ലെന്നു വരാം.. ഒരു ദിവസം വൈകുന്നേരം “ഭായി” പറഞ്ഞു .. “സ്നേഹം മനസ്സിൽ കൊണ്ടു നടന്നിട്ട് കാര്യമില്ല, നീ അവളോട്‌ കാര്യം പറയൂ ..” ആ വാക്കുകൾ കേട്ടത്തും അവൾ എൻറെ മുന്നിലൂടെ ഹോസ്റെലിലോട്ട് നടക്കുന്നു… പതിവിൽ നിന്ന് വ്യതസ്തമായി അവളൊറ്റക്കാണ് .. എന്റെ മനസ് പറഞ്ഞു.. ഇന്ന് പറയുക തന്നെ വേണം …. എന്റെ ചിന്ത അവളെപ്പറ്റിയായി… അപ്പോഴേക്കും അവൾ നടന്നു എന്റെalone-but-alive_00098893   കണ്‍ വെട്ടത്തിൽ നിന്ന് മായ്ഞ്ഞിരുന്നു. ഞാൻ എന്റെ സുഹൃത്തിന്റെ ബൈക്കുമെടുത്ത്    അവള്‍ക്കായി കുതിച്ചു.. വഴിയിൽ വെച്ച് അവളെ മനോഹരമായ തലമുടി ഞാൻ തിരിച്ചറിഞ്ഞു.. ഞാൻ  അവളെ അടുത്തേക്കായി ബൈക്ക് ഒതുക്കി … എന്നിട്ട് അവളെ കണ്ണുകളിലേക്ക് ഒരു വട്ടം നോക്കി…      തിളങ്ങികൊണ്ടിരുന്ന അവളുടെ കണ്ണുകൾ എന്റെ കണ്ണുകളെ പ്രണയത്തിന്റെ  ആഴതട്ടുകളിലേകെത്തിചു…. ഹോ.. ഇന്നും മറക്കാൻ പറ്റുന്നില്ല.. ആ കണ്ണുകൾ… അവൾ എന്താ എന്ന  ഭാവത്തോടെ എന്നെ നോക്കി .. ഞാൻ ചോദിച്ചു. “എന്നെ അറിയാമോ ?? ” അവൾ പറഞ്ഞു  “കണ്ടിട്ടുണ്ട് , പക്ഷേ പേരറിയില്ല..” ഞാൻ എന്നെ സ്വയം പരിചയപെടുത്തി… എന്നിട്ട് ഞാൻ  പറഞ്ഞു .. ” ഇയാളെ എനിക്ക് ഇഷ്ടമാണ്‌.. അവൾ ഒരു നിമിഷം എന്റെ മുഖത്തേക്കു നോക്കി….  ഞാൻ അവളുടെ കാലിലും … ഭാഗ്യം ഹൈഹീലില്ല.. അവൾ പറഞ്ഞു .. “ചേട്ടൻ പോയി വേറെ പണിവല്ലതും നോക്ക് “, ഞാൻ ആ ബൈക്കിൽ തരിച്ചിരുന്നു പോയി, അവൾ മെല്ലെ നടന്നകന്നു.. എന്റെ കണ്‍ മുൻപിൽ നിന്നു മാത്രം … എന്റെ മനസ്സിൽ നിന്നകലാൻ അവൾക്കാകുമായിരുന്നില്ല .
ഞാൻ തിരിച്ച് ഭായിയുടെ അടുത്തേക്ക് ചെന്ന് . അപ്പോഴേക്കും ഭായി എനിക്കു വേണ്ടി ഒരു സോഡാ നാരങ്ങാ വെള്ളം മേടിച്ചുവെച്ചിരുന്നു. ഭായി ഒരു ചിരിയോടെ അതെനിക്കു തന്നു… ഒരിക്കലും തീരാത്ത ദാഹവുമായി ഞാന്‍ അത് ഒരു തുള്ളിപോലും കളയാതെ കുടിച്ചു..എന്‍റെ മനസ്സ് എന്നും അവളുടെ കാതുകളില്‍ മന്ത്രിച്ച്കൊണ്ടിരിക്കുന്നു..

leaf

 

” നിനക്കയാണ് ഞാന്‍ കാത്തിരിക്കുന്നത്
നിനക്കയാണ് ഞാന്‍ ജീവിക്കുനത്
നീ എന്നിലേക്ക് വരുന്ന ആ നിമിഷത്തിനായ്
ഈ ജന്മം മുഴുവന്‍ ഞാന്‍ കാതോര്‍ത്തിരിക്കും
വൈകാതെ വരില്ലേ നീ ”

leaf

അവളില്ലാത്ത എന്‍റെ ഓരോ നിമിഷങ്ങളും യുഗങ്ങളായി മാറി.. ഞാന്‍ ഇന്നും കാത്തിരിക്കുന്നു. ഒരു നീണ്ട മൌനത്തിലൊതിങ്ങിയ യാത്രാമൊഴിയിലൂടെ എന്നെ ഏകാന്തയിലെക്കെറിഞ്ഞ വേര്‍പാടിന്റെ ” ഇനിയും മരിക്കാത്ത ഓര്‍മ്മകളുമായി”

================================================================================