3G യെയും  4G യെയും കടത്തിവെട്ടി  ആയിരം മടങ്ങ് വേഗതയുള്ള 5 ജി വരുന്നു. ദക്ഷിണകൊറിയയിലെ സറേ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത്തരമൊരു പുത്തൻ സേവനം അവതരിപ്പിക്കുന്നെ .4 ജിയേക്കാള്‍ ആയിരം മടങ്ങ് വേഗതയുള്ള 5 ജി വരവോടെ  ഒരു  സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു സെക്കന്‍ഡ് മാത്രമാണ് ആവശ്യമായി വരിക എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം . 4 ജിയുടെ പരമാവധി ഡൗണ്‍ലോഡ്‌ വേഗത സെക്കന്റില്‍ 15 മെഗാബൈറ്റ്‌സ് മാത്രമാണ് .എന്നാല്‍  5 ജി വരുന്നതോടെ അത്‌ സെക്കന്റില്‍ 10 നും 50 നും ഇടയില്‍ ജിഗാബൈറ്റായി ഉയരുമെന്നാണ് അവകാശവാദം  .ഇതിനു മുമ്പ് പല കമ്പനിയും  5 ജി പരീക്ഷണം നടത്തിയിട്ടുണ്ട്.ഇതില്‍ സാംസങാണ്‌ ഏറ്റവും പ്രമുഖ കമ്പനി . സാംസങ്ങിനു  സെക്കന്റില്‍ 7.5 ജിഗാബൈറ്റുകള്‍ വരെ മാത്രമാണ് വേഗത വികസിപ്പിക്കാന്‍ കഴിഞ്ഞത്‌.വിവിധ യൂറോപ്യന്‍ രാജ്യങ്ങളും ചൈനയും അമേരിക്കയും 5 ജി സര്‍വീസ് വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ പണ്ടേ ആരംഭിച്ചിട്ടുണ്ട്. സ്‍മാര്‍ട്ട്ഫോണ്‍ രംഗത്തെ അതികായരായ എല്‍.ജി, സാംസങ് കമ്പനികളുടെയും എസ്.കെ ടെലികോം, കൊറിയ ടെലികോം കമ്പനികളുടെയും സഹകരണത്തോടെ 5 ജി അവതരിപ്പിക്കാനാണ്  നീക്കം.