ന്യൂഡല്‍ഹി: ഇന്ത്യയുടെ  മികച്ച വനിതാ ബോക്‌സറായ മേരി കോം  വിരമിക്കാന്‍ ഒരുങ്ങുന്നു . അടുത്ത  ഒളിംപിക്‌സോടെ വിരമിക്കാനാണ് മേരിയുടെ തീരുമാനം.  എന്റെ മൂന്നാമത്തെ കുട്ടിക്ക് രണ്ടു വയസ്സായി. ഇനി ബോക്‌സിങ് നിര്‍ത്തണമെന്ന് മനസ്സ് പറയുന്നു. മൂന്ന് കുട്ടികളായശേഷം ഇതുപോലെ മത്സരരംഗത്ത് സജീവമായവര്‍ എത്ര പേരുണ്ട്? റിയോയില്‍ ഒരു സ്വര്‍ണം നേടി രാജ്യത്തെ ജനങ്ങള്‍ക്ക് സന്തോഷ് നല്‍കണമെന്നുണ്ട്. അതാണ് എന്റെ ലക്ഷ്യം. അതാവും എന്റെ അവസാനത്തെ മത്സരം-മേരി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഒരു പൊതു ചടങ്ങിനിടെയായിരുന്നു മേരിയുടെ ഈ വിരമിക്കല്‍ പ്രഖ്യാപനം.