ദേശീയ സൂചികയായ നിഫ്റ്റി ചരിത്രത്തിലാദ്യമായി 9,000 പോയിന്‍റ് ഭേദിച്ചു. ബജറ്റിലെ നിര്‍ദേശങ്ങള്‍ക്ക് പുറമേ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക്’ കുറച്ചതും വിപണിയെ കൂടുതല്‍ ശക്തമാക്കി.
 സെന്‍സെക്സ് 150 പോയിന്റിലേറെയും നിഫ്റ്റി 50 പോയിന്റോളവും നേട്ടത്തിലാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്.  റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്സി എന്നീ വമ്പന്‍ കമ്പനികളുടെ ഓഹരികളിലെ മുന്നേറ്റം പൊതുവില്‍ വിപണിക്ക് ഗുണം ചെയ്തു.