മുംബയ്: അപ്രതീക്ഷിതമായി റിസർവ ബാങ്ക് മുഖ്യ പലിശ നിരക്കുകളിൽ വന്‍ കുറവ് വരുത്തി. റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ കടമെടുക്കുന്പോൾ നൽകേണ്ട പലിശയാണ് റിപ്പോ നിരക്ക് . ഇത് 0.25 ശതമാനം കുറച്ച് 7.5 ശതമാനമാക്കി. ഇതോടെ ബാങ്കുകള്‍ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കുറയാൻ തയ്യാറായേക്കും. അതേസമയം ബാങ്കുകൾ റിസർവ് ബാങ്കിൽ നിർബന്ധമായും സൂക്ഷിക്കേണ്ട തുകയായ കരുതൽ ധനാനുപാതം നാല് ശതമാനമായി നിലനിർത്തുകയും ചെയ്തു.

പണപ്പെരുപ്പ നിരക്ക് കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടാമത്തെ തവണയാണ് നിരക്ക് ആർ.ബി.ഐ കുറയ്ക്കുന്നത്.റിപ്പോ  നിരക്ക് കുറഞ്ഞതോടെ ഓഹരി വിപണി വന്‍ ഉണർവ് അനുഭവപെട്ടു. സെൻസെക്സ് 430 പോയിന്റ് ഉയർന്ന് ആദ്യമായി 30,000 ഭേദിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും 27 പൈസയുടെ ഉയർച്ചയുണ്ടായി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 113 പോയിന്റ് ഉയർന്ന് 9109 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്.