വര്‍ണങ്ങള്‍ വാരിവിതരികൊണ്ട് എല്ലാവരും ഹോളി ആഘോഷിക്കുമ്പോള്‍ ആ ആഘോഷത്തില്‍ ഗൂഗിളും പങ്കാളിയായി. ഹോളിയോട് അനുബന്ധിച്ച് പ്രത്യേക ഡൂഡില്‍ തയ്യാറാക്കിയാണ് ആഘോഷം. ഗൂഗിളില്‍ കാണുന്ന പ്ലേ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വര്‍ണങ്ങള്‍ വാരിവിതറുന്ന വിധത്തിലാണ് ഡൂഡില്‍ ക്രമീകരിച്ചിരിക്കുന്നത്. ഉത്തരേന്ത്യയിലെങ്ങും ഹോളി ആഘോഷത്തിലാണ്  ജനങ്ങള്‍. പരസ്പരം നിറം പുരട്ടുമ്പോള്‍ ശത്രുത അകലുമെന്നതാണ്‌ ഹോളിയുടെ പിറകിലെ വിശ്വാസം. ഹിന്ദു കലണ്ടര്‍ അനുസരിച്ച് ഫാല്‍ഗുനമാസത്തിലെ പൗര്‍ണമിയാണ് ഹോളി . പൂര്‍ണചന്ദ്രന്‍ ഉദിക്കുന്ന രാത്രിയില്‍ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ്‌ യഥാര്‍ത്ഥ ഹോളി ദിവസം.