റോം: റോമിലെ ചരിത്ര പ്രാധാന്യമുള്ള കൊളോസിയത്തിന്‍റെ ചുവരില്‍  പേരിന്‍റെ ഇനിഷ്യല്‍ കൊത്തിയ ഇരുപത്തിയൊന്നും ഇരുപത്തിയഞ്ചും വയസുള്ള  യുഎസ് വനിതകള്‍ അറസ്റ്റില്‍.കൊളോസിയത്തിന്‍റെ ഒന്നാം നിലയില്‍ പടിഞ്ഞാറേ ഭാഗത്തെ ചുവരിലാണ് “ജെ എന്‍” എന്നീ അക്ഷരങ്ങള്‍ കൊത്തിയത്. ഇത് കണ്ട മറ്റു ടൂറിസ്റ്റുകള്‍ സുരക്ഷ ജീവനക്കാരെ ഇക്കാര്യം അറിയിക്കുകയായിരുന്നു.നാണയം ഉപയോഗിച്ചാണ് പേരിന്‍റെ ഇനിഷ്യല്‍ എഴുതിയത്. ചരിത്ര പ്രാധാന്യമുള്ള സ്മാരകം കേടുവരുത്താന്‍ ശ്രമിച്ചു എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഉള്ള കൊളോസിയത്തില്‍ ഓരോ വര്‍ഷവും 60 മില്യണ്‍ ആളുകളാണ് സന്ദര്‍ശനത്തിനു എത്തുന്നത്.