ന്യൂഡല്‍ഹി:IPL ല്‍ ഇനിമുതല്‍ ചിയര്‍ ഗേള്‍സും നിശാപാര്‍ട്ടികളും ഇല്ല.ബി സി സി ഐ യുടെ  പുതിയ അധ്യക്ഷന്‍ ജഗ്മോഹന്‍ ഡാല്‍മിയയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ ഇത്.ഒട്ടേറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ നിശാപാര്‍ട്ടികളും ചിയര്‍ ഗേള്‍സും ലളിത് മോദി തലപ്പത്തിരുന്ന കാലത്തായിരുന്നു നിലവില്‍ വന്നത്. മോശം പെരുമാറ്റത്തിന് സംഘാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ പല തവണ ചിയര്‍ ഗേള്‍സ്‌ തന്നെ രംഗത്ത് വന്നിട്ടുണ്ട്.ഇക്കാരണങ്ങള്‍ IPL ന്‍റെ സല്‍പ്പേര് തന്നെ നഷ്ടപ്പെടുത്തിയെന്നും അധികൃതരുടെ ഭാഗത്ത് നിന്നും കളിക്കാര്‍ക്ക്‌ തെറ്റായ രീതിയിലുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുന്ന പ്രവണത ഇനി ഉണ്ടാവില്ല എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.ബി സി സി ഐ യുടെ  പുതിയ അധ്യക്ഷനായി ജഗ്മോഹന്‍ ഡാല്‍മിയ സ്ഥാനമേറ്റതോടെ കൂടുതല്‍ മാറ്റങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം.