മെല്‍ബണ്‍: വാതുവെപ്പുകാര്‍ക്ക് തടയിടാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കര്‍ശന വിലക്കുമായി ബിസിസിഐ രംഗത്ത് . ഒരു കാരണവശാലും വാതുവെപ്പുകാരുമായി ക്രിക്കറ്റ് താരങ്ങള്‍ക്ക് കൂടിക്കാഴ്ചയുണ്ടാക്കാന്‍ സാഹചര്യം ഒരുക്കരുത് എന്ന ലക്ഷ്യത്തോടെയാണ് ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കരുതെന്ന നിലപാടിലേക്ക് ബിസിസിഐ ഇപ്പോള്‍ എത്തിചേര്‍ന്നിട്ടുള്ളത്.  ബി.സി.സി.ഐ.യുടെ ആന്റി കറപ്േന്‍ യൂണിറ്റ് മേധാവി കെ.എസ്. മാധവനാണ് ഈ കാര്യം അറിയിച്ചിട്ടുള്ളത്.

കനത്ത സുരക്ഷയുള്ള ഇന്ത്യന്‍ ടീം അംഗങ്ങളെ പുറത്തുനിന്നും മറ്റൊരാള്‍ ബന്ധപ്പെടുക എന്നത്  അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ആരാധകരെന്ന വ്യാജേന കളിക്കാരെ വാതുവെപ്പുകാര്‍ സമീപിക്കാനും സാധ്യതയുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ്  ഇപ്പോള്‍ ഓട്ടോഗ്രാഫ് വിലക്കിയിരിക്കുന്നത്. ലോകകപ്പ് കഴിയുംവരെ ഈ വിലക്ക് തുടരാനാണ് സാധ്യത.  ഈ നടപടിവഴി ഒരു പരിധിവരെ വാതുവെപ്പ് ഒഴിവാക്കാനും കളിക്കാരെ വാതുവെപ്പുകാരുടെ പിടിയില്‍ അകപ്പെടാതെ നോക്കാനും സാധികുമെന്ന കണക്ക്കൂട്ടലിലാണ്  ബി.സി.സി.ഐ