ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി വിറ്റയിച്ച 33,098 കാറുകള്‍ തിരികെ വിളിക്കാന്‍ ഒരുങ്ങുന്നു. കാറിന്റെ വലതുവശത്തെ ഡോറുകളില്‍ ചെറിയ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. 19,780 ആള്‍ട്ടോ 800-ഉം 13,318 ആള്‍ട്ടോ കെ 10-മാണ്  മാരുതി തിരികെ വിളിക്കുന്നത്.
2014 ഡിസംബര്‍ എട്ടിനും 2015 ഫിബ്രവരി 18 നും ഇടയില്‍ ഉത്പാദിപ്പിച്ച കാറുകളാണ് തിരികെ വിളിക്കാന്‍ ഒയൂങ്ങുന്നത്. കമ്പനി യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഡോറുകള്‍ മാറ്റി നല്‍കുന്നതെന്ന് കമ്പനി  വ്യക്തമാക്കി. തകരാര്‍ കണ്ടെത്തിയ കാറുകളുടെ ഉടമകളുമായി ഉടന്‍ ഡീലര്‍മാര്‍ ബന്ധപ്പെടും. ഡീലര്‍ വര്‍ക്ഷോപ്പിലെ വിദഗ്ദ്ധര്‍ പരിശോധിച്ച് തകരാറുണ്ടെങ്കില്‍ സൗജന്യമായി അവ പരിഹരിക്കാനുള്ള സൗകര്യവും മാരുതി ഒരുക്കിയിട്ടുണ്ട്.