ലാഹോര്‍ :ജസ്റ്റിന്‍ ബീബാറിന്‍റെ “മൈ വേള്‍ഡ് 2.0 ” എന്ന ആല്‍ബത്തിലെ “ബേബി ” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കുന്ന ലാഹോര്‍ സഹോദരിമാരുടെ പ്രകടനം വൈറല്‍ ആകുന്നു. പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചിട്ടുള്ള സാനിയ, മുഖദാസ് എന്നീ  രണ്ടു സഹോദരിമാര്‍ ജസ്റ്റിന്‍ ബീബാറിന്‍റെ ഗാനങ്ങളുടെ വരികള്‍ ഉറുദുവിലേക്ക് എഴുതിയാണ് വാക്കുകള്‍ പഠിച്ചത്. ജസ്റ്റിന്‍ ബീബാറിന്‍റെ കടുത്ത ആരാധകരായ ഈ സഹോദരിമാരുടെ പ്രകടനം ഇതിനോടകം രണ്ടു മില്ല്യന്‍ ആളുകള്‍ കണ്ടുകഴിഞ്ഞു.ഗാനത്തില്‍ പിന്നണിയില്‍ പാത്രത്തില്‍ താളം കൊട്ടി പിന്തുണ നല്‍കുന്നത് ഇവരുടെ മാതാവായ താബാദറിന്‍ ആണ്.