സ്ലീമാൻ:  ഇന്തോനേഷ്യയിലെ യോഗ്യകർത്തയിൽ ഒരു വീട് വിൽക്കാനായി വീട്ടുമസ്ഥ ഇന്റർനെറ്റിൽ നൽകിയ ഒരു പരസ്യം വൈറലാകുന്നു.വീട് വാങ്ങുന്നവര്‍ക്ക് തന്നെ വിവാഹം കഴിക്കാമെന്ന ഒരു ഓഫറും ആ പരസ്യത്തോടൊപ്പം കാണാം . വീടിന് മുന്നിൽ നിൽക്കുന്ന സുന്ദരിയായ ഇവരുടെ ചിത്രവും നൽകിയിട്ടുണ്ട്. ഒരു ബ്യൂട്ടി പാർലർ ഉടമയും വിധവയുമായ വിന ലിയ എന്ന സുന്ദരിയാണ്  ഇത്തരമൊരു പരസ്യം ഓൺലൈനിൽ നൽകിയത്. വിന ലിയ തന്‍റെ വീടിനു 47 ലക്ഷം രൂപയാണ്  വിലയിട്ടിരിക്കുന്നത്. ഈ വിഷയത്തെ ഗൗരവമായി കാണുന്നവർ മാത്രം തന്നെ സമീപിച്ചാൽ മതിയെന്നും വിലയിൽ  ഒരു തരത്തില്ലുള്ള മാറ്റമുണ്ടാകില്ലെന്നും ലിയ പരസ്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പരസ്യം നെറ്റ് വര്‍ക്കിംഗ്‌ സൈറ്റുകളില്‍  വാ‌ർത്തയായതോടെ പലരും തന്നെ വിളിച്ചു കാര്യം തിരക്കിയെന്നും ഇത് സത്യമാണോ എന്ന് അന്വേഷിക്കാനായി പൊലീസ് തന്നെ തേടിയെത്തിരുന്നു എന്നും ലിയ തന്റെ സുഹൃത്തുകളെ അറിയിച്ചു . രണ്ട് കുട്ടികളുടെ അമ്മയാണ് ലിയ .  ഈ പരസ്യം കൊണ്ട് ലിയക്ക് ഗുണമുണ്ടായി.ഇപ്പോള്‍  ധാരാളം ആളുകളാണ് വീട് വാങ്ങാനും ലിയയെ വിവാഹം കഴിക്കാനും തയ്യാറായി ഫോൺ വിളിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് ലിയ മാധ്യമങ്ങളോട് പറഞ്ഞത്. ബുധനാഴ്ച വീട് സന്ദർശിക്കാനായി ഒരാൾ എത്തിയയെന്നും അദ്ദേഹത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വിടില്ലെന്നും ലിയ അറിയിച്ചു. അയാളെ വിവാഹം കഴിക്കാനാണ് ലിയയുടെ തീരുമാനം .