നിവിന്‍ പോളിയുടെ പുതിയ ചിത്രം ഒരു വടക്കന്‍ സെല്‍ഫിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 2014 ലില്‍ നിവിന്‍ പോളി അഭിനയിച്ച എല്ലാ ചിത്രവും ഹിറ്റായിരുന്നു, അതുകൊണ്ട് തന്നെ വന്‍ വരവേല്‍പ്പാണ്  ഈ ചിത്രനുവേണ്ടി ആരാധകര്‍ ഒരുക്കിയിട്ടുള്ളത്. ഒരു പക്കാ കോമഡി പടത്തിന്റെ എല്ലാ ചേരുവകളും ട്രെയിലറിലുണ്ട്.  നവാഗതനായ ജി.പ്രജിത്താണ് ചിത്രം സംവിധാനം ചെയ്തത് . ചിത്രം മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്തും. വിനീത് ശ്രീനിവാസന്റെതാണ് തിരക്കഥ.