കൊച്ചി: ദോഹയിലേക്ക്‌   കോഴിക്കോട്‌, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്ന്‌   ജെറ്റ്‌ എയര്‍ വേയ്‌സ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു.നിലവില്‍ കൊച്ചിയില്‍നിന്നാണ് ദോഹയിലേക്ക് നേരിട്ട് സര്‍വീസ് ഉള്ളത് . കോഴിക്കോട്‌, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്ന്‌ ആദ്യം ആഴ്‌ചയില്‍ മൂന്നു ദിവസമാണ്‌  ദോഹയിലേക്ക്‌ സര്‍വീസ് നടത്തുകയെന്നും പിന്നീട്  ജൂണ്‍ മുതല്‍ എല്ലാ ദിവസങ്ങളിലുമായി സര്‍വീസുണ്ടാവുമെന്ന്‌ ജെറ്റ്‌ എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു.